ഓർമ്മയുടെ ഓളങ്ങളിൽ
കവിളിലൂടുതിരും ചുടുകണ്ണീർ തുടച്ച്നിങ്ങൾ,
ചന്ദന മുട്ടിയിലെരിയിച്ചതത്രയും കരിക്കട്ടകൾ.
പൊഴിഞ്ഞു വീഴാത്ത കണ്ണുനീർത്തുള്ളികൾ
പതിയെ എന്നുള്ളിലായ് ഉറഞ്ഞുകൂടുന്നു.
ഭാവിഭൂതങ്ങളറിയാതെ കോരിത്തരിപ്പൂ ഞാൻ,
ഓർമ്മ തൻ ഭാണ്ഡമെൻ മതി നിറയെ പേറുന്നു.
യാത്ര പറഞ്ഞു നീ,കൈ വീശി മാഞ്ഞതും
ഒരു ചുടുചുംബനമാ ഇളം കാറ്റിനു കൊടുത്തതും
കണ്ണിൽ നിറയുമാ മണിത്തുള്ളിയിൽക്കുട -
വ്യക്തമായ്ക്കണ്ടു
ചിരിച്ചിടുന്നു ഞാൻ.
പാപപുണ്യങ്ങൾതൻ സങ്കീർത്തനങ്ങളിൽ,
ഞാനുണ്ട് ,നീയുണ്ട് ,നാമൊരുക്കൂട്ടിയ പൊൻ
കണങ്ങളുണ്ട് ,ആ കണങ്ങളായ്
പെയ്തിറങ്ങിയ ചോരപപൊടിപ്പുണ്ട്,
ആ ചുവപ്പിൽ പിറന്നൊരീ
രണ്ടു കണ്ണുനീർ തുള്ളിയുമുണ്ട്.
നീ തന്നൊരാ
ചെമ്പട്ടു തൂവാലയിൽ
മുഖമൊന്നമർത്തി ഞാൻ നിൽക്കവേ,
അഗ്നിഗോളമായ് മാറുന്നു നീ,
ആ പുലർകാല യാത്രികർക്കൊപ്പമായ്.
കാലു തരിച്ചതും, പിന്നെ
കുതിച്ച്ച്തുമോർമ്മയില്ല
നെഞ്ച് കിതച്ചതും, പിന്നെ
രോദനമായതുമോർമ്മയില്ല
ഓർമ്മയതിലെല്ലാം കനലിലെരിയുന്നൊരീ
നീയാം കരിക്കട്ടകൾ
മാത്രമായ്
ഇടവപ്പാതി തൻ കരിമുകിൽ മാനവും
പെയ്തിറങ്ങാൻ മറന്ന മഴത്തുള്ളിയും
എന്നരുകിൽ പാറിവന്നു ,ചൂടേറ്റുതളർന്നൊ
രിളം തെന്നലും ഒഴുകാൻ മറന്നകണ്ണീരും ബാക്കിയായ്.
ചിതയിലെരിയാൻ മടിക്കുന്നോരീ ഓർമ്മതൻ
താളിൽ , ചിതലരിച്ചിടും മുന്നെ ഞാനൊർക്കട്ടെ ,
വിടചൊല്ലി ,പലവഴി പിരിയുമാനേര-
മെന്നിൽ നിറയുന്നു ,പേടമാൻ
മിഴിയിൽ -നിന്നൂറുമാ സ്നേഹാശ്രുകണങ്ങൾ.
പ്രളയമാകുന്നു മഹാ പ്രളയമാകുന്നു
നിൻറെ കണ്ണുനീർത്തുള്ളികളാകുന്നു.
ചന്ദനഗന്ധിയാമീ
ജലധാരയിൽ ,
മിഴിമുനകളിലൊളിയുന്നൊരാഴങ്ങളിൽ
,ഏതോ
അഗാധങ്ങളിൽ അവർ കാവൽനില്ക്കുന്നു.
KOLLAM..........KEEP R8ING
ReplyDeletekRISHNEND
Nice...
ReplyDeletethakarthu.
Kollam - Keep it up, I liked the way you have expressed this.
ReplyDeleteചുവപ്പും മഞ്ഞയും പച്ചയും നിന്റെ വരികളിൽ ഇനിയും നിറയട്ടെ ... അതിലെ കയ്പ്പും മധുരവും എരിവും പുളിയും അവർ തിരിച്ചറിയട്ടെ .... ചട്ടക്കൂടുകൾ ഇല്ലാത്ത വിശാലതയിലേക്ക് ഇനിയും ഉയരെ നിന്റെ ചിറകുകൾ പറക്കട്ടെ പ്രവീണ്‍ ..!
ReplyDelete